ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു; മണ്ഡലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു.256 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡി.എം.കെ.യുടെ ഇ. മധുസൂദനന്‍, ഡി.എം.കെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ എന്നിവര്‍ തമ്മിലാണു പ്രധാന മത്സരം. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.
അണ്ണാ ഡി.എം.കെയ്ക്ക് അഭിമാന പോരാട്ടമാണെന്നിരിക്കെ, ഒ.പി.എസും ഇ.പി.എസും മന്ത്രിമാരും സ്ഥാനാര്‍ഥി ഇ.മധുസൂദനനുവേണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്തായിരുന്നു പ്രചാരണം.എന്നാല്‍ അട്ടിമറി വിജയം നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടി.ടി.വി. ദിനകരന്റെ പ്രചാരണം. അവസാനവട്ട തന്ത്രമെന്ന നിലയില്‍ ജയലളിത ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ദിനകരപക്ഷം ബുധനാഴ്ച പുറത്തുവിട്ടിരുന്നു.
ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അതെ സമയം പരമാവധി വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം സ്വന്തമാക്കിയ ബി.ജെ.പിക്ക് ഇവിടെ വലിയ ജയപ്രതീക്ഷയില്ലെങ്കിലും പരമാവധി വോട്ടു നേടുകയെന്നതാണ് ലക്ഷ്യം.