ഭവനരഹിതരര്‍ക്ക് ഭക്ഷണമൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ബുഡാപെസ്റ്റിലെ പ്രവര്‍ത്തകര്‍

ബുഡാപെസ്റ്റ്: ക്രിസ്മസിനോട് അനുബന്ധിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ഭവനരഹിതരര്‍ക്ക് ഭക്ഷണം ദാനം ചെയ്തു ഹംഗറിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തകര്‍. സംഘടനയുടെ ഹംഗറി കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം വിതരണം ചെയ്തത്.

വിവിധ സ്ഥലങ്ങളിലുള്ള അഗതിമന്ദിരത്തില്‍ എത്തി സ്വാദിഷ്ടമായ ഭക്ഷണം ക്രിസ്മസ് സമ്മാനമായി നല്‍കിയാണ് ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകര്‍ 2017ന്. യൂറോപ്പിലെ മനോഹരമായ സീസണാണ് ക്രിസ്മസും പുതുവത്സരവും, ആയതിനാല്‍ ജീവിതത്തില്‍ ലഭിച്ച നന്മകള്‍ ചെറിയ തോതിലെങ്കിലും പങ്കുവയ്ക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ ലക്ഷ്യമിടുന്നതെന്നു സംഘടനയുടെ ഹംഗറി പ്രോവിന്‌സിന്റെ പ്രസിഡന്റ് പി.പി കൃഷണ കുമാര്‍ പറഞ്ഞു.

നിരവധി അഗതികള്‍ പങ്കെടുത്ത പരിപാടിയില്‍ ഡെന്നി ചാക്കോ (സെക്രട്ടറി), ജയദേവന്‍ നായര്‍, ഷിന്റോ പി. കോശി, സുരേഷ് കുമാര്‍, ആണ് തോമസ്, അനോമോദ് ആന്ഡറിസണ്‍, അഖില്‍ അലക്‌സ്, അനൂപ് ഫ്രാന്‍സിസ്, ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു. ഡബ്ലിയു.എം.എഫിന്റെ പ്രവര്‍ത്തകര്‍ ഹംഗറിയിലെ മലയാളികളെ ഒരുമിച്ചു കൂട്ടി വിവിധ പരിപാടികള്‍ 2018ല്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.