അടിച്ചു പൂസായ സ്ത്രീ സ്വന്തം അമ്മയെയും സഹോദരനെയും വെടിവച്ചു

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. വാക്കേറ്റത്തെ തുടര്‍ന്നാണ് നാല്‍പ്പത്തേഴുകാരി തന്‍റെ അമ്മയ്ക്കും സഹോദരനും നേര്‍ക്ക് വെടിയുതിര്‍ത്തത്. മൂന്നുവട്ടമാണ് സ്ത്രീ വെടിവച്ചത്. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ നടക്കാന്‍ പോലും സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല സ്ത്രീയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വസ്തു സംബന്ധിച്ച തര്‍ക്കം കുടുംബത്തിലുണ്ടായിരുന്നതായും എന്നാല്‍ വെടിവയ്ക്കാനുണ്ടായ കാര്യം എന്താണെന്ന് വ്യക്തമല്ലെന്നും ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു. സ്ത്രീയുടെ അമ്മയെയും സഹോദരനെയും ഗുരുതരമായ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.