ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി;ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വിജയം നേടിയതിനു പിന്നാലെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഗാന്ധിനഗറില്‍ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കും.മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വീണ്ടും മുഖ്യമന്ത്രിയായേക്കും.ബി.ജെ.പിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ അനുനയിപ്പിക്കാന്‍ നിധിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കും
അതേ സമയം ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്തിയെ തീരുമാനിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി.മന്ത്രിസഭാ രൂപീകരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റിലിയുടെയും ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെയും നേതൃത്വത്തില്‍ ഗാന്ധിനഗറില്‍ ചേരുന്ന പുതിയ എം.എല്‍.എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.
എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമലിന്റെ തോല്‍വിയോടെ ബി.ജെ.പിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. കേന്ദ്രമന്ത്രി ജെപി നഡ്ഡ, ജയറാം താക്കുര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. പ്രേം കുമാര്‍ ധുമലിന്റെ മകന്‍ അനുരാഗ് താക്കൂറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്.അതേസമയം പ്രേംകുമാര്‍ ധുമലിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോര്‍കമ്മിറ്റി മീറ്റിംഗ് നടക്കുന്ന ഹാളിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.