ഇല്ല..! ഇനി തോല്‍ക്കാന്‍ പാടില്ല;കരുത്തരായ ചെന്നൈയെ കൊമ്പുകുത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
ചെന്നൈ: ഐ.എസ്. എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം എവേ മത്സരം. ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളി.രാത്രി എട്ടിന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. നോര്‍ത്ത് ഈസ്റ്റിനെതിരെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. പരുക്കില്‍ നിന്ന് മോചിതനാവാത്ത സൂപ്പര്‍ താരം ദിമിത്താര്‍ ബെര്‍ബറ്റോവ് ഇന്നും കളിക്കില്ല. മുന്നേറ്റനിരയും മധ്യനിരയും പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ മഞ്ഞപ്പടക്ക് വിജയിക്കാം.
ബ്ലാസ്റ്റേഴ്‌സ് ആദ്യ എവേ മത്സരത്തില്‍ ഗോവയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.കരുത്തരായ ബെംഗളൂരുവിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പിച്ചാണ് ചെന്നൈന്‍ ബ്ലേസ്റ്റേഴ്‌സിനെ നേരിടാന്‍ ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അപേക്ഷിച്ച് ശാരീരിക ക്ഷമതയിലും കളിക്കളത്തിലെ പ്രകടനത്തിലും ചെന്നൈയിനാണ് മുന്നില്‍. ആറ് കളിയില്‍ നാലും ജയിച്ച ചെന്നൈയിന്‍ 12 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തും അഞ്ച് കളിയില്‍ ഒരു ജയവും മൂന്ന് സമനിലയുമായി 6 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തുമാണ്.
സാദ്ധ്യത ലൈനപ്പുകള്‍
ചെന്നൈയിന്‍ എഫ്സി:
ഗോള്‍കീപ്പര്‍: കരന്‍ജിത് സിംഗ്
ഡിഫന്റര്‍മാര്‍: ജെറി ലാല്‍റിന്‍സുവാല, മെയില്‍സണ്‍ ആല്‍വ്സ്, ഹെന്റ്‌റിക് സെറേനോ, ഇനിഗോ കാല്‍ഡെറോണ്‍
മിഡ്ഫീല്‍ഡര്‍മാര്‍: ധനപാല്‍ ഗണേഷ്, ബിക്രമജീത് സിംഗ്, ഗ്രിഗറി നെല്‍സണ്‍, റാഫേല്‍ അഗസ്റ്റോ, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്,
ഫോര്‍വാര്‍ഡുകള്‍: ജെജെ ലാല്‍പെക് ലുവാ
കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
ഗോള്‍കീപ്പര്‍: പോള്‍ റചൂബ്ക
ഡിഫന്റര്‍മാര്‍: ലാറുവത്താറ, നെമാന്‍ജ ലാക്കിസ് പെസിക്ക്, സന്ദേശ് ജിങ്കന്‍, റിനോ ആന്റോ
മിഡ്ഫീല്‍ഡര്‍മാര്‍: വെസ് ബ്രൗണ്‍, കറേജ് പെക്കൂസണ്‍, സിയാം ഹങ്കല്‍, സി. കെ. വിനീത്, ജാക്കിചന്ദ് സിംഗ്
ഫോര്‍വാര്‍ഡുകള്‍: മാര്‍ക്ക് സിഫ്ന്യോസ്.