മോദി പരാമര്‍ശത്തില്‍ തന്നെക്കൊണ്ട് മാപ്പ് പറയിക്കാന്‍ വന്ന റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി ജിഗ്‌നേഷി മേവാനിയുടെ ഗംഭീര മറുപടി-വീഡിയോ വൈറല്‍

അഹമദാബാദ്: ബി.ജെ.പിക്കെതിരെ ഗുജറാത്തില്‍ തകര്‍പ്പന്‍ ജയം നേടി നിയമസഭയിലെത്തിയ ജിഗ്‌നേഷ് മേവാനി മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരുന്നു. മോഡി ബോറടിപ്പിച്ചു തുടങ്ങിയെന്നും, ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയമായെന്നും ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്ക്ക് ചുവടുപിടിച്ച് റിപബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ മേവിനിയെ തേടിയെത്തി. മോദിയോട് മാപ്പ് പറയണം എന്ന ആവശ്യവുമായെത്തിയ റിപ്പോര്‍ട്ടറോടും മേവാനി തന്റെ നിലപാട് ആവര്‍ത്തിച്ചു.

‘മോദിജി ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ബോറടിപ്പിക്കുന്നു. നിങ്ങള്‍ ഹിമാലയത്തില്‍ പോയി ഒരു രാമ ക്ഷേത്രം സന്ദര്‍ശിച്ച് മണിയടിക്കൂ.’ എന്നായിരുന്നു ജിഗ്‌നേഷിന്റെ പ്രതികരണം.

ഇത്തരത്തില്‍ വ്യക്തികളെ കടന്നാക്രമിക്കുന്നത് തരംതാഴലല്ലേ എന്ന ചോദ്യത്തിന് ബി.ജെ.പിയും മോദിയും വിജയ് രൂപാനിയും അമിത് ഷായുമാണ് ആദ്യം തന്നോട് മാപ്പ് പറയേണ്ടത് എന്ന് ജിഗ്നേഷ് പ്രതികരിച്ചു.രണ്ടു കോടി യുവാക്കള്‍ക്ക് ജോലി കൊടുക്കും എന്നാണ് മോദി വാഗ്ദാനംചെയ്തത്. നാലുവര്‍ഷമായി, ഈ ജനതയെ അദ്ദേഹം വഞ്ചിച്ചു. അതിന് മോദി മാപ്പ് പറയണമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.താന്‍ ചില സംഘടനകളില്‍ നിന്നും കാശ് വാങ്ങി എന്ന് പറഞ്ഞ മോദിയും.ബി.ജെ.പിയും ആദ്യം തന്നോട് മാപ്പ് പറയണമെന്ന മേവാനി പറഞ്ഞപ്പോള്‍ അത് രാഷ്ട്രീയമല്ല എന്നായിരുന്നു റിപ്പോര്‍ട്ടറുടെ മറുപടി.തനിക്കെതിരെ ബി.ജെ.പി പറയുന്നതെല്ലാം രാഷ്ട്രീയവും,മോദിക്കെതിരെ പറയുന്നതെല്ലാം വ്യക്തിഹത്യയുമെന്നത് ശരിയല്ലെന്ന് മേവാനി തുറന്നടിച്ചു .

പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനംശരിയാണെന്ന് തോന്നുന്നുണ്ടോ, വ്യക്തിപരമായി ആക്രമിക്കുന്നതിന് മാപ്പുപറയുമോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘ഒരിക്കലുമില്ല’ എന്നു പറഞ്ഞ ജിഗ്നേഷ് തന്റെ പ്രതികരണത്തിന് ഒരിക്കലും മാപ്പുപറയില്ല എന്നുംകൂട്ടിചേര്‍ത്തു.

നേരത്തെയും മോദിക്കെതിരെ മേവാനി കടുത്ത രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദിക്ക് പ്രായമായി. പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഒരേ പ്രസംഗങ്ങള്‍ തന്നെ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും വിമരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.ഞങ്ങള്‍ ജാതി രാഷ്ട്രീയം പറഞ്ഞല്ല മറിച്ച് വികസനം പറഞ്ഞാണ് മോദിയെ നേരിടുന്നത് എന്നും മേവാനി കൂട്ടിചേര്‍ത്തു. അവസാനം മേവാനിക്കു മുന്നില്‍ മൈക്ക് വച്ച് കീഴടങ്ങാനേ റിപ്പബ്ലിക്ക് ടിവി റിപ്പേര്‍ട്ടര്‍ക്കായുള്ളൂ.