ബി ജെ പിയുടെ ആണിക്കല്ല് നുണകള്‍ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബി ജെ പി എന്ന പാര്‍ട്ടി കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകള്‍ കൊണ്ടാണ് എന്ന് കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോടതി വിധി വന്നതോടെ 2ജി കേസ് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസിന്റെ വാദം തെളിയിക്കപ്പെട്ടു. ഇതിലൂടെ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത് നുണകളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ പറയുന്നു. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ തന്നെ കള്ളമായിരുന്നു. കോണ്‍ഗ്രസ് ഉന്നയിച്ച റാഫേല്‍ അഴിമതി ആരോപണത്തെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറുപടി പറയാത്തതെന്നും രാഹുല്‍ ചോദിച്ചു. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.