രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി, നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി
അഹമ്മദാബാദ്:അഭ്യൂഹങ്ങള്‍ക്ക് വിട,ഗുജറത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ഗാന്ധിനഗറില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും തുടരും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പട്ടികയിലുണ്ടായിരുന്നെങ്കിലും അവസാന നറുക്ക് രൂപാണിക്കനുകൂലമാവുകയായിരുന്നു.
ഗുജറാത്തില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതും,കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രി വരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സ്മൃതി ഇറാനിക്കു പുറമെ കേന്ദ്രമന്ത്രിമാരായ പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് വിജയ് രൂപാണിയെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ പരാജയപ്പെട്ടതോടെ പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ കൂടുതലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.