യു പി ആശ്രമത്തില്‍ റെയ്ഡ് ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 47 സ്ത്രീകളെ രക്ഷപ്പെടുത്തി
ഡല്‍ഹി രോഹിണിയിലെ വിവാദ ആധ്യാത്മിക് വിശ്വവിദ്യാലയയുടെ സ്ഥാപകന്‍ വീരേന്ദര്‍ ദേവ് ദീക്ഷിതിന്റെ യു.പിയിലെ ആശ്രമത്തില്‍ നടന്ന റെയ്ഡില്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം 47 പേരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശ്രമത്തില്‍ നടന്ന റെയ്ഡില്‍ 42 പെണ്‍കുട്ടികളെ മോചിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് യു.പിയിലെ ആശ്രമത്തിലും റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ ആശ്രമ വാസികളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് കൂടെ കയറിയാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.