രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 26 മരണം; 15 പേര്‍ക്കു പരുക്ക്
ജയ്പുര്‍:രാജസ്ഥാനിലെ സവായ് മധോപുരിനു സമീപം ബസ് നദിയിലേക്ക് പതിച്ച് 26 പേര്‍ മരിച്ചു.അപകടത്തില്‍ 15 പേര്‍ക്കു പരുക്കേറ്റു.ശനിയാഴ്ച രാവിലെയാണ് സംഭവം. പാലത്തില്‍വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൈവരി തകര്‍ത്ത് നദിയില്‍ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതുവരെ ഇരുപത്തിയാറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.യാത്രക്കാരില്‍ ചിലരെ നദിയില്‍ കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സവായ് മധോപുരില്‍നിന്ന് ലാല്‍കോട്ടിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മലാന ദാബിയിലെ തീര്‍ഥാടന കേന്ദ്രത്തിലേക്കു പോയ യാത്രികരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും.