കള്ളന്‍ പ്രസാദാ’യി വീണ്ടും ഫഹദ്; പക്ഷെ സിനിമയിലല്ലെങ്കിലും സംഭവും ഹിറ്റായി; കൂടെ നമ്മുടെ പോത്തേട്ടാനുമുണ്ടന്നേ
ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒരുമിച്ചു വന്നാല്‍ മലയാളിക്കൊരു ഹിറ്റ് പ്രതീക്ഷിക്കാം.അതിപ്പോള്‍ പരസ്യത്തിലായാലും അങ്ങനെ തന്നെ.സംഭവം എന്താ പരസ്യമെന്നൊക്കെ പറയുന്നത് എന്നല്ലേ. ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ ഏറ്റവും പുതിയ പരസ്യത്തില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനുമാണ് പ്രധാന വേഷത്തിലെത്തിയത്.ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഫഹദിനും ദിലീഷ് പോത്തനും പുറമെ ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും പരസ്യത്തിലുണ്ട്. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്.