199 രൂപയ്ക്ക് ദിവസം 1.2 ജി.ബി ഡാറ്റയുമായി ജിയോയുടെ പുതിയ ഓഫര്‍
പുത്തന്‍ പുതിയ ഓഫറുകളുമായി നാട്ടുകാരെ കയ്യിലെടുക്കാന്‍ ജിയോ. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍ -2018 എന്നപേരില്‍ വന്നിരിക്കുന്ന പ്ലാനില്‍ 199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ ഉപയോഗിക്കാവുന്നതാണ് പ്ലാന്‍. 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം പരിധിയില്ലാതെ കോള്‍, എസ്എംഎസ് സൗകര്യം എന്നിവയുമുണ്ടാകും. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരെയും പുതിയ വരിക്കാരെയും ലക്ഷ്യമിട്ടാണ് താരതമ്യേന കുറഞ്ഞ താരിഫ് പ്ലാന്‍ ജിയോ അവതരിപ്പിക്കുന്നത്. നിലവിവിലുള്ള പ്രൈം വരിക്കാര്‍ക്കും പുതിയതായി ചേരുന്നവര്‍ക്കുമാണ് പ്ലാന്‍ ലഭ്യമാകുക. അതുപോലെ 299 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനിനല്‍ ചേരുന്നവര്‍ക്ക് പ്രതിദിനം 2ജി.ബി വീതം ഉപയോഗിക്കാം. 28 ദിവസംതന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി.
ജിയോ രംഗപ്രവേശനം ചെയ്തതിന് ശേഷം കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഉപയോഗവും സൗജന്യകോളുകളും എസ്എംഎസും നല്‍കുന്നതില്‍ മത്സരിക്കുകയാണ് കമ്പനികള്‍. താരിഫ് യുദ്ധത്തിന്റെ ഭാഗമായി ഭാരതി എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ എന്നിവ 199 രൂപയുടെ പ്ലാന്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. പ്രതിദിനം ഒരു ജി.ബിയാണ് ഈ പ്ലാനുകളില്‍ നിന്നും ലഭിക്കുക.