പ്രേക്ഷകര്‍ക്ക് പ്രിഥിരാജ് വക ക്രിസ്തുമസ് സമ്മാനം ; ക്രിസ്തുമസ് ദിനത്തില്‍ വിമാനം കാണാന്‍ ടിക്കറ്റ് എടുക്കണ്ട പ്രദര്‍ശനം സൌജന്യം

കേരളത്തില്‍ ആദ്യമായി ഒരു സൂപ്പര്‍ താര സിനിമയുടെ ഷോകള്‍ എല്ലാം സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ പോകുന്നു. പ്രിഥിരാജ് നായകനായി അഭിനയിച്ച് പുറത്തു വന്ന ചിത്രമായ വിമാനം എന്ന ചിത്രമാണ് പ്രേഷകര്‍ക്ക് സൌജന്യമായി കാണുവാന്‍ അണിയറ പ്രവര്‍ത്തകര്‍ അവസരം ഒരുക്കുന്നത്. താരം തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. സജി തോമസ്‌ എന്ന വ്യക്തിയുടെ ജീവിത കഥ എന്ന നിലയില്‍ പുറത്തു വന്ന ചിത്രമാണ് വിമാനം. സജിക്ക് ഉള്ള ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ സമ്മാനമാണ് ഇതെന്ന് പ്രിഥിരാജ് പറയുന്നു. കേരളത്തിലെ തിയറ്ററുകളില്‍ മാത്രമാണ്ണ് സൌജന്യ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കൂടാതെ അന്നേ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ഷോ, സെക്കന്റ് ഷോ എന്നിവയില്‍ നിന്നും കിട്ടുന്ന ലാഭം മുഴുവന്‍ സജി തോമസിന് നല്‍കുവാനും തീരുമാനിച്ചു എന്ന് പ്രിഥി പറയുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം പ്രദീപ്‌ എം നായര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.