തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നോട്ടക്ക് പിന്നില്‍ ആറാമനായി ബി ജെ പി
ചെന്നൈ : തമിഴ് നാട് രാഷ്ട്രീയം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റു വാങ്ങി ബി ജെ പി. നോട്ടയ്ക്കും പിന്നിലായി ആറാം സ്ഥാനത്താണ് ബി ജെ പി സ്ഥാനാര്‍ഥി കാരു നാഗരാജന് എത്തിയത്. രാണ്ടായിരത്തില് താഴെ മാത്രം വോട്ടുകളാണ് ബി ജെ പി നേടിയത്. തമിഴ് നാട്ടില്‍ സ്ഥാനം ഉറപ്പിക്കാം എന്ന പാര്‍ട്ടിയുടെ ചിന്തകള്‍ക്ക് ഇത് തിരിച്ചടിയായി. ‘നാം തമിഴര്‍’ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് നാലമത്. ജയലളിതയുടെ മരണശേഷം തമിഴ് നാട്ടില്‍ നില ഉറപ്പിക്കാന്‍ ബി ജെ പി നല്ലപോലെ ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനുള്ള വഴികളും പാര്‍ട്ടി കണ്ടെത്തിയിരുന്നു. അതിന്റെ ഇടയ്ക്കാണ് വിജയ് നായകനായി എത്തിയ മെരസല്‍ സിനിമാ വിവാദം ഉണ്ടാകുന്നത്. സിനിമയ്ക്ക് എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ രംഗത്ത് വന്നത് പാര്‍ട്ടിക്ക് ദോഷമായി എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.