നാസയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ബ്രൂസ് മക്ക് കാന്റല്‍സ് അന്തരിച്ചു

പി. പി. ചെറിയാന്‍

നാസ: നാസയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ബ്രൂസ് മക് കാന്റല്‍സ് (80) ഡിസംബര്‍ 21 വ്യാഴാഴ്ച അന്തരിച്ചതായി നാസായുടെ അറിയിപ്പില്‍ പറയുന്നു.

1937 ജൂണ്‍ 8 ന് ബോസ്റ്റണില്‍ ജനിച്ച ബ്രൂസ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് കലിഫോര്‍ണിയായിലായിരുന്നു. നാവല്‍ അക്കാദമി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റി (ക്ലിയര്‍ ലേക്ക്) എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഫ്ലോറിഡാ നാവല്‍ ഏവിയേഷന്‍ ട്രെയ്നിങ്ങ് കമാണ്ടില്‍ നാവല്‍ ഏവിയേഷന്‍ പരിശീലനം നേടി.

1966 ല്‍ അപ്പോള 14 എന്ന ആദ്യ ബഹിരാകാശ പേടകത്തില്‍ പരിശീലനം നല്‍കുന്നതിനു നാസ തിരഞ്ഞെടുത്ത 19 പേരില്‍ ഒരാളായിരുന്നു ബ്രൂസ്.

1984 ഫെബ്രുവരി 7 ന് ലേക്ക് വിക്ഷേപിച്ച് ചലഞ്ചല്‍ എന്ന ബഹിരാകാശ പേടകത്തില്‍ നിന്നു പുറത്തു കടന്ന് ജെറ്റ് പവേഡ് ബേക്കപാക്ക് ഉപയോഗിച്ച 300 അടി ദൂരെ ഒഴുകി നടന്ന ആദ്യ ബഹിരാകാശ സഞ്ചാരി എന്ന ബഹുമതി ബ്രൂസിനു മാത്രം അവകാശപ്പെട്ടതായിരുന്നു.

ബ്രൂസിന്റെ നിര്യാണത്തില്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ റോബര്‍ ലൈറ്റ് ഫുട്ട് അനുശോചനം രേഖപ്പെടുത്തി.