പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം; റിപ്പോര്‍ട്ട് തേടി റവന്യൂമന്ത്രി
പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്.റവന്യൂ അഡീ. ചീഫ് സെക്രട്ടറിയോടാണ് മന്ത്രി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നേരത്തേ അന്‍വര്‍ എം എല്‍ എ സമര്‍പ്പിച്ച നടപടികള്‍ക്കുമേല്‍ മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്‍വറും കുടുംബവും അധികഭൂമി കൈവശം വച്ചു, ഭൂനിയമം ലംഘിച്ചു എന്നിവയാണ് പ്രധാനപരാതികളായി റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നത്.
അതേസമയം, അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയില്‍ നിര്‍മിച്ച തടയണ പൊളിക്കണമെന്നത് സംബന്ധിച്ച നോട്ടിസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി ഒരു മാസത്തേക്കു നിര്‍ത്തിവച്ചിരിക്കുകയാണ്. കലക്ടറുടെ നോട്ടിസിനെതിരെ അന്‍വറിന്റെ ഭാര്യയുടെ പിതാവ് സി.കെ. അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 21നായിരുന്നു കോടതി നടപടി.