ക്രിസ്മസും പുതുവര്‍ഷവും ; കണ്ണീരില്‍ നനഞ്ഞ് കേരളത്തിന്റെ തീരദേശം
തിരുവനന്തപുരം: ദുരന്തം അനുഭവിച്ച സഹോദരങ്ങളോടൊപ്പമാകട്ടെ ഈ വര്‍ഷത്തെ നമ്മുടെ ക്രിസ്മസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ അര്‍ദ്ധത്തിലും ശരിവയ്ക്കുന്നതാണ് ഓഖി ദുരന്തം വിതച്ച കേരളത്തിന്റെ തീരപ്രദേശം.ക്രിസ്മസിന്റെ അലകളും പുതുവര്‍ഷത്തിന്റെ ലഹരിയുമായി പുതുവര്‍ഷം പിറക്കുമ്പോള്‍ കേരളത്തിന്റെ തീരത്ത് ബാക്കിയാവുന്നത് കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളും, കാത്തിരിപ്പും. ക്രിസ്മസിനെയും പുതുവര്‍ഷത്തെയും ആഘോഷമാക്കുന്ന കടലിന്റെ മക്കള്‍ ചക്രവാളങ്ങള്‍ നോക്കി വിതുമ്പകയാണ് ഇന്ന്.
ഓഖി ദുരന്തത്തിന്റെ ഓര്‍മയില്‍ നീറിപുകയുകയാണ് കേരളത്തിന്റെ തീരങ്ങള്‍. പലരുടെയും ക്രിസ്മസും പുതുവര്‍ഷവും ദുരിതാശ്വാസ ക്യാമ്പുകളില്‍ മാത്രമായി ചുരുങ്ങി. സ്വന്തമായതെല്ലാം നഷ്ടപ്പെട്ടവര്‍, മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍, കുടുബത്തിന്റെ അത്താണിയെ ഇനിയും കാത്തിരിക്കുന്ന കുടുംബങ്ങള്‍ ഇതൊക്കെയാണ് ഇന്ന് തീരപ്രദേശം. സ്‌ക്കൂളുകളിലും, പള്ളിയിലും ഒക്കെ കഴിയുന്നവര്‍ക്ക് ലഭിക്കുന്ന സഹായങ്ങളുടെ കരുണയില്‍ ജീവിതത്തിലേയ്ക്ക് തിരികെയെത്താന്‍ പാടുപെടുകായാണ് കടലിന്റെ സ്വന്തം മലയാളികള്‍. ഓര്‍ക്കാം നമുക്കവരെ!