റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; പുടിന്‍റെ എതിരാളിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

മോസ്കോ : റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പുടിന്റെ എതിരാളിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നാണ് പുടിന്റെ വിമര്‍ശകനായ അലക്‌സി നവോണിയെ അയോഗ്യനാക്കിയത്. അലക്‌സിയുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയത് എന്ന് പറയപ്പെടുന്നു. റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ 13 ല്‍ 12 അംഗങ്ങളും അലക്‌സിക്കെതിരെ വോട്ടുചെയ്തു. തീരുമാനമെടുക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ നിന്ന് ഒരംഗം വിട്ടുനിന്നു. 41 കാരനായ അലക്‌സി നവോനിയെ നിയമം ലംഘിച്ച് പൊതുയോഗങ്ങളും റാലുകളും സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ കേസുകളുടെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അലക്‌സിയുടെ ആരോപണം. അതേസമയം അലക്‌സി അയോഗ്യനായതോടെ നിലവിലെ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍തന്നെ വിജയിക്കുമെന്ന സ്ഥിതിയാണ് ഇപ്പോള്‍.