ക്രിസ്മസ് കഴിഞ്ഞെങ്കിലും ധോണിയുടെ ‘ക്രിസ്മസ് ലുക്ക്’ വൈറല്‍
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേട്ടതിനൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരമായി ധോണിയുടെ ക്രിസ്തുമസ് ലുക്ക്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഉല്‍സാഹപൂര്‍വ്വം പങ്കെടുക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
MS Dhoni delivers happiness every day. My Santa all year long! ❤ pic.twitter.com/FdjF0XeG37
— MSDian Harshali🇮🇳 (@DhonixFaithful) December 24, 2017
ടെസ്റ്റിലും ഏകദിനത്തിലും ടി-20-യിലും ഇന്ത്യന്‍ ടീം നടത്തിയ താണ്ഡവത്തില്‍ ശ്രീലങ്ക സമ്പൂര്‍ണ്ണ പരാജയം രുചിച്ചു.മത്സരത്തിന് ശേഷം ആഘോഷങ്ങളിലേക്കും സമ്മാനദാന ചടങ്ങിലേക്കും ഇന്ത്യന്‍ താരങ്ങള്‍ തിരിഞ്ഞെങ്കിലും ധോണി ലങ്കയുടെ യുവതാരങ്ങളെ സമാശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. മല്‍സരത്തിന് ശേഷം അഖില ധനഞ്ജയേയും മറ്റ് യുവതാരങ്ങളുടെയുമടത്താണ് ധോണി പോയത്.
#MerryChristmas Mahiii @msdhoni u r always a Santa of mine🎅🎅🎅🎅 Thank you for all good memories that u’ve given to us.. tons of love for u😘😘😘😘😘😘stay blessed nd keep rocking forever #Dhoni #Thala #legend 😎 pic.twitter.com/6lXI0yW1ni
— Pooja Awasthi (@imspritual) December 25, 2017
മിനുട്ടുകളോളം നീണ്ട സംഭാഷത്തില്‍ ധോണി ഇവരോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും യുവതാരങ്ങളോട് നിരാശപ്പെടരുതെന്നാണ് ധോണി പറഞ്ഞതെന്ന് കമന്റേറ്ററുമാര്‍ പറഞ്ഞു. വിഷമിക്കേണ്ട കാര്യമില്ലെന്നും യുവതാരങ്ങളായ നിങ്ങളെ കാത്ത് ഇനിയും മത്സരങ്ങള്‍ ഉണ്ടെന്നും ധോണി പറഞ്ഞതായി കമന്റേറ്ററുമാര്‍ പറയുന്നു.