പ്രതാപ് പോത്തന്‍ കഞ്ചാവ് അടിച്ച പേ പട്ടി എന്ന് ജൂഡ് ആന്റണി
പാര്‍വതി തുടങ്ങി വെച്ച കസബ വിവാദം മലയാള സിനിമയില്‍ തെരുവ് യുദ്ധത്തിനു വഴിവെക്കുമോ. വിഷയത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ തന്നെ രണ്ടു പക്ഷമായി തിരിഞ്ഞു ഏറ്റുമുട്ടുന്ന കാഴ്ച്ചയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. മര്യാദയുടെ സീമകള്‍ ലംഘിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. പാര്‍വതിയെ പരിഹസിച്ച് കൊണ്ട് സംവിധായകന്‍ ജൂഡ് ആന്റണി പരസ്യമായി ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വരികയും പാര്‍വതി അതിന് മറുപടി നല്‍കുകയും ചെയ്തത് വലിയ സംഭവമായിരുന്നു. എന്നാല്‍ പാര്‍വതിയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് മുതിര്‍ന്ന നടന്മാരില്‍ ഒരാളായ പ്രതാപ് പോത്തന്‍ രംഗത്ത് വന്നിരുന്നു. ജൂഡ് പാര്‍വതിയെ സര്‍ക്കസിലെ കുരങ്ങിനോട് ആണ് ഉപമിച്ചത്.
അതുകൊണ്ട് പോത്തന്‍ ജൂഡിനെ പട്ടിയോടാണ് ഉപമിച്ചത്. ”ഒരു പട്ടി എപ്പോഴും പട്ടിയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി. ഒടുക്കം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള്‍ മാത്രമാണെന്നും-പ്രാതാപ് പോത്തന്‍ ഫെയ്സ്ബുക്ക് കുറിച്ചു. എന്നാൽ, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ “കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്” എന്നായിരുന്നു ജൂഡിന്റെ മറുപടി. ഇതിനു ഇതുവരെ പ്രതാപ് പോത്തന്‍ മറുപടി നല്‍കിയിട്ടില്ല.