തിരുവനന്തപുരത്ത് ബാങ്കിന് നേരെ സൈബര്‍ ആക്രമണം ; വാനാക്രൈ ആക്രമണം ആണോ എന്ന് സംശയം
തിരുവനന്തപുരത്തെ മെർക്കൻറയിൻ സഹകരണ സംഘത്തിലാണ് സൈബർ ആക്രമണമുണ്ടായത്. വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. വാണ ക്രൈം ആക്രണമമാണോയെന്ന് സംശയത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നു. മെര്‍ക്കന്റൈല്‍ സഹകരണ ബാങ്കിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് സൈബര്‍ ആക്രമണമുണ്ടായത്. ഫയലുകള്‍ തിരികെക്കിട്ടണമെങ്കില്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം നല്‍കണം എന്ന് ഹാക്കര്‍മാര്‍ അറിയിച്ചു. ബാങ്കിന്റെ സെര്‍വറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവുകയും തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം മാത്രം സ്‌ക്രീനില്‍ തെളിയുകയുമായിരുന്നു.
വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. നേരത്തെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ടായ വാനാക്രൈ ആക്രമണത്തിന്റെ ഭാഗമായി കേരളത്തിലും നിരവധി സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ആക്രമണം നടന്നിരുന്നു. ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.