ഡോക്ടര്‍മാരുടെ യോഗത്തിന് ബെല്ലിഡാന്‍സ്; അടിച്ചു പൂസാവാന്‍ മദ്യം കൊണ്ട് വന്നത് ആംബുലന്‍സില്‍
ന്യൂഡല്‍ഹി:ബെല്ലി ഡാന്‍സ് നടത്തിയും,ആംബുലന്‍സില്‍ മദ്യക്കുപ്പികളെത്തിച്ചും മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ പൂര്‍വവിദ്യാര്‍ഥി സംഗമം.മീറത്തിലെ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് മാതൃകാപരമല്ലാത്ത രീതിയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി വിവാദത്തില്‍പെട്ടത്.
മദ്യക്കുപ്പികളടങ്ങിയ പെട്ടികള്‍ അട്ടിക്കിട്ട ആംബുലന്‍സിന്റെയും,ബെല്ലി ഡാന്‍സ് കളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ് കോളേജ് അധികൃതരും യു.പി സര്‍ക്കാറും.
റഷ്യന്‍ ബെല്ലി നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതും ചുറ്റും ഡോക്ടര്‍മാര്‍ ആര്‍പ്പുവിളിക്കുന്നതുമായ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഈ ദൃശ്യങ്ങളോടൊപ്പം മദ്യക്കുപ്പികളടങ്ങിയ ആംബുലന്‍സും ദൃശ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടത്. ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ച ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടികൈക്കൊള്ളുമെന്ന് യു.പി സര്‍ക്കാര്‍ പറഞ്ഞു.
1992ലെ ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് നടന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള ആഘോഷം തിങ്കളാഴ്ച്ച ഉച്ച മുതലേ തുടങ്ങിയിരുന്നു.
താന്‍ ലീവിലായിരുന്നെന്നാണ് പ്രിന്‍സിപ്പാല്‍ ഡോ. ആര്‍കെ ഗാര്‍ഗ് പ്രതികരിച്ചത് . സംഭവത്തെ കുറിച്ച് അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരമൊരു സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ താത്ക്കാലിക ചുമതലയുള്ള വിനയ് അഗര്‍വാള്‍ പറഞ്ഞത്.സംഗീതവും നൃത്തവും നല്ലതാണെങ്കിലും ഇത്തരത്തിലുള്ള ആഭാസത്തരങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ഥികളായിരുന്ന കാലത്ത് നടന്നിരുന്നില്ലെന്നും യുപി ആരോഗ്യ വിദ്യാഭാസ വകുപ്പ ഡയറക്ടറും ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ജനറല്‍ ഡോ. കെ കെ ഗുപ്ത പറഞ്ഞു.