കൊല്ലത്തും പത്തനംതിട്ടയിലും ഭൂചലനം ; നാശനഷ്ട്ടങ്ങള്‍ ഇല്ല

കൊല്ലം : കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായി. തെന്മല, കൊട്ടാരക്കര, ആര്യങ്കാവ്, കുളത്തൂപ്പുഴ, കോന്നി, തിരുവല്ല എന്നീ സ്ഥലങ്ങളില്ലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് സെക്കന്‍ഡ് നേരം നീ​ണ്ടു​നി​ന്ന ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂചലനത്തില്‍ വീടുകകളിലെ ഓടുകള്‍ ഇളകി വീണു. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.