പതിനേഴുകാരി ആണ്‍ക്കുട്ടിയായി വേഷം മാറി വിവാഹം കഴിച്ചത് മൂന്നു പെണ്‍കുട്ടികളെ;എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി പോലീസ്

ഹൈദരാബാദ്:ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരിയെ പോലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ ദുരൂഹ വിവാഹകഥയിലെ നായിക.

തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തില്‍ ജീവിക്കാനായിരുന്നു രമാദേവിക്കിഷ്ടം.അതുകൊണ്ടു തന്നെ ജോലി സമയത്തും അല്ലാത്തപ്പോഴും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു.

ഇതിനിടയാണ് ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലായി. ബന്ധം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
എന്നിട്ടും ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ വിവാഹം ചെയ്തത് പെണ്ണിനെയാണെന്ന് ആ പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമാദേവി മുന്‍പും രണ്ടു തവണ വിവാഹിതയായതായി കണ്ടെത്തിയത്. 16, 17, വയസുള്ള പെണ്‍കുട്ടികളെയാണ് നേരത്തെ രമാദേവി വിവാഹം ചെയ്തത്.

ഇതോടെ, രമാദേവിയുടെ മാനസികനില പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.