സമൃദ്ധിയുടെ രാജ്യമാണ് അമേരിക്ക, ഇപ്പോള്‍ സമാധാനമാണ് ആവശ്യം: ട്രമ്പ്

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: സമ്പല്‍ സമൃദ്ധിയുടെ രാജ്യമാണ് അമേരിക്ക. എന്നാല്‍ ഇന്ന് അമേരിക്കക്കാവശ്യം സമാധാനമാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഫ്‌ളോറിഡാ വെക്കേഷന്‍ ഹൗസില്‍ അരങ്ങേറുമ്പോള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളോടു ഫോണിലൂടെ നടത്തിയ സംഭാഷണത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് തന്റെ മനസ്സ് തുറന്നത്.

എന്റെ ക്രിസ്തുമസ് ആശംസകള്‍ രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടിയാണ്. ക്രിസ്തുമസ് സമ്മാനമായി സാന്റാ ക്ലോസ്സില്‍ നിന്നും നിങ്ങള്‍ എന്താണ് ആഗ്രഹിക്കുതെന്ന് ട്രമ്പും, പ്രഥമ വനിതയും കുട്ടികളോടു ചോദിച്ചു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സമ്മാനങ്ങള്‍ വിതരണം ചെയ്തു സഞ്ചരിക്കുന്ന സാന്റ ക്ലോസ്സിനെ കുറിച്ചു ട്രമ്പും, മലിനായും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

സ്വര്‍ണ്ണം കൊണ്ട് തീര്‍ത്ത ചെയറിലിരുന്ന് കുട്ടികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പങ്കു ചേരുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും അവസരം ലഭിച്ചു.

വ്യത്യസ്ഥങ്ങളായ ആവശ്യങ്ങളാണ് കുട്ടികള്‍ക്ക് ട്രമ്പിന്റെ മുമ്പില്‍ നിരത്തിയത്. എല്ലാവരുടെയും ആവശ്യങ്ങള്‍ സാന്റാ നിറവേറ്റിതരുമെന്ന് വാഗ്ദാനം നല്‍കി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.