ലൈബീരിയയുടെ പ്രസിഡന്റായി മുന്‍ ലോക ഫുട്‌ബോളര്‍ ജോര്‍ജ് വിയ
മണ്‍റോവിയ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റായി മുന്‍ ഫുട്‌ബോള്‍ താരം ജോര്‍ജ് വിയ. ആകെയുള്ള 15 പ്രവിശ്യകളില്‍ 13 എണ്ണത്തിലും വിജയിച്ചാണ് വിയ ലൈബീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ ഓഫ ദ ഇയര്‍ പുരസ്‌കാരം നേടിയ വിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കന്‍ താരമെന്ന റെക്കോഡുമിട്ടിരുന്നു.
വിയയുടെ എതിരാളിയും കഴിഞ്ഞ 12 വര്‍ഷമായി വൈസ് പ്രസിഡന്റുമായ ജോസഫ് ബോവാകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണ നേടാന്‍ കഴിഞ്ഞുള്ള. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. ലൈബീരിയയുടെ 25-ാമത്തെ പ്രസിഡന്റാണ് ഈ മുന്‍ എ.സി മിലാന്‍ താരം. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്ക് വേണ്ടിയും വിയ കളിച്ചിട്ടുണ്ട്.
🇱🇷 George Weah:
🏆🏆🏆 African Player of The Year
🏆🏆 Serie A
🏆 Ligue 1
🏆 FA Cup
🏆 Ballon d’Or
✅ Elected President of LiberiaInspiring Journey 😳👏 pic.twitter.com/EiYKieVpzQ
— Football Trolls (@Footballltrolls) December 28, 2017
ഒക്ടോബറില്‍ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ വിയ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കാനുള്ള 50 ശതമാനം വോട്ടിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തുകയായിരുന്നു.
51-കാരനായ വിയ ഇത് മൂന്നാം തവണയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2005-ലെ തിരഞ്ഞെടുപ്പില്‍ ജോണ്‍സണ്‍ സിര്‍ലീഫിനെ ഒന്നാംവട്ട വോട്ടെടുപ്പില്‍ തോല്‍പ്പിച്ച വിയ പക്ഷേ, അടുത്തഘട്ടത്തില്‍ പരാജയപ്പെട്ടു. 2011-ല്‍ വിയ വീണ്ടും സ്ഥാനാര്‍ഥിയായെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
തന്നെ തിരഞ്ഞെടുത്തതിന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിയ ലൈബീരിയയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ വിമോചനത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇത് പുതിയ പ്രതീക്ഷയിലേക്കുള്ള തുടക്കമാണെന്നും വിയ ട്വീറ്റ് ചെയ്തു.