വേദ പഠനത്തിന് കൊണ്ടുവന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച പൂജാരിയെ നാട്ടുകാര്‍ വിവസ്ത്രനാക്കി പൊതുസ്ഥലത്തിട്ട് തല്ലി-വീഡിയോ വൈറല്‍

മധുര:വേദ പഠനത്തിനായി കൊണ്ടുവന്ന പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പൂജാരിയെ നാട്ടുകാര്‍ വിവസ്ത്രനാക്കി മര്‍ദിച്ചു.മധുരയിലാണ് സംഭവം.മഹാരാഷ്ട്രയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്.ഇവരെ ഗീത പഠനത്തിനായി പൂജാരി കൊണ്ടുവരികയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരെ ലൈംഗീക ചൂഷണത്തിനിരകളാക്കി.


മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ഒരു സംഘം വിദ്യാര്‍ത്ഥിനികളും നാട്ടുകാരും പൂജാരിയെ വടിയുപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.