അനുഷ്‌ക്ക ശര്‍മ്മയും കളി കാണാന്‍ പോകുന്നുണ്ടോ, എന്നാല്‍ ഇന്ത്യ തോറ്റതു തന്നെ;അനുഷ്‌ക്കയെ കൊന്നു കൊലവിളിച്ച് ആരാധകര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള പ്രണയം തുടങ്ങിയത് മുതല്‍ ക്രിക്കറ്റ് ആരാധകരുടെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ. കോഹ്ലിയുമയുള്ള വിവാഹ ശേഷവും അതിന് കുറവൊന്നുമില്ല.തുടര്‍ പരമ്പര നേട്ടങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യനടത്തിന് പുറപ്പെട്ട ഇന്ത്യന്‍ ടീമിന് ആശംസ നല്‍കുന്നതിന് പകരം അനുഷ്‌ക്കയെ വഴക്കു പറയുന്ന തിരക്കിലാണ് ചില ഇന്ത്യന്‍ ആരാധകര്‍.

അനുഷ്‌ക്ക ശര്‍മ്മയും കളി കാണാന്‍ പോകുന്നുണ്ടോ, എന്നാല്‍ ഇന്ത്യ തോറ്റു എന്ന രീതിയിലുള്ള നീച പ്രചരണമാണ് ചില ആരാധകര്‍ സോഷ്യല്‍ മീഡിയ വഴിനടത്തുന്നത്. വിരാടിന്റെ കാമുകി കളി കാണാന്‍ വരുന്ന ദിവസം വിരാടും ഇന്ത്യയും തോല്‍ക്കുമെന്നാണ് ഒരു പറ്റം ആരാധകര്‍ തള്ളിവിടുന്നത്.

2015 ലോകകപ്പ് ഉള്‍പ്പടെയുള്ള തോല്‍വിക്ക് കാരണം അനുഷ്‌കയാണ് എന്നാണ് ഇവരുടെ പ്രചരണം. ഇത്തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപണമുന്നയിക്കുന്നവര്‍ അനുഷ്‌ക ഗ്യാലറിയില്‍ ഉണ്ടായിട്ടും കോഹ്ലി മികച്ച പ്രകടനം നടത്തുന്ന കളികള്‍ മന:പൂര്‍വം കണ്ടില്ലെന്ന നടിക്കുകയുമാണ്.

ദക്ഷിണാഫ്രിക്കയുമായി ജനുവരി അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ കളിക്കുക.