ഇന്ത്യന്‍ കൗമാര താരത്തിന്റെ ‘മെസ്സി സ്‌റ്റൈല്‍’ ഗോള് കണ്ട് വണ്ടറടിച്ച് ഫുട്‌ബോള്‍ലോകം;അതെ തലയില്‍ കൈവച്ച് പോകും ഈ ഗോള് കണ്ടാല്‍

ന്യൂഡല്‍ഹി:ഐ ലീഗില്‍ ഷില്ലോങ് ലജോങ്ങും ഇന്ത്യന്‍ ആരോസും തമ്മിലുള്ള മത്സരം കണ്ടവര്‍ ആ 86-ആം മിനുട്ട് ഒരിക്കലും മറക്കില്ല. കാരണം,മൈതാനത്ത് ബാഴ്‌സയുടെ സൂപ്പര്‍ താരം മെസ്സി സ്പര്‍ശമുള്ള വണ്ടര്‍ ഗോള്‍ പിറന്ന നിമിഷമായിരുന്നു.അത്. മത്സരം കഴിഞ്ഞിട്ട് രണ്ട് ദിവസമായി എന്നിട്ടും ആ ഒരൊറ്റ ഗോളിനെക്കുറിച്ചാണ് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്.അത്രയ്ക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു ആ ഗോള്‍.

മണിപ്പൂരില്‍ നിന്നുള്ള യുവതാരം നോങ്ദാംബ നവോറാമാണ് ആ ഗോളിനെ മനോഹരമാക്കിയ ശില്പി.പ്രതിരോധ നിരയിലെ നാല് കളിക്കാരെ മറികടന്ന് നവറോം നേടിയ ആ ഗോള്‍ കണ്ടവര്‍ ശരിക്കും വണ്ടറിടിച്ച് പോകും. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ആ ഗോള്‍ പിറന്നതോടെ നവോറാമിനെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമാണ് ഫുട്ബോള്‍ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.


ആ മത്സരത്തിന് വേറെയും സവിശേഷതകളുണ്ടായിരുന്നു. മലയാളി താരം കെ.പി രാഹുല്‍ ഇന്ത്യന്‍ ആരോസിനായി ഗോള്‍ കണ്ടെത്തുന്നതിനും ഐ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിന് ജിതേന്ദ്ര സിങ്ങ് ഉടമയാകുന്നതിനും ഇന്ത്യന്‍ ആരോസും ഷില്ലോങ് ലജോങ്ങും തമ്മിലുള്ള മത്സരം സാക്ഷിയായി.