കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന് ഭയപ്പെടുത്തിയെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി:പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന കുല്ഭൂഷന് യാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയേയും മാതാവിനെയും പാക്കിസ്ഥാന് അപമാനിച്ചെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.രാജ്യ സഭയില്‍ സംസാരിക്കവെയാണ് സുഷമയുടെ പ്രസ്താവന. കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാനിലെത്തിയ കുടുംബത്തെ അവര്‍ ഭയപ്പെടുത്തി. കുല്ഭൂഷന് യാദവിന്റെ ഭാര്യ ചേതന്കുലിന്റെ ചെരുപ്പില്‍ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാക്കിസ്ഥാന് പറയുന്നതു പച്ചക്കള്ളമാണ്.
ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാക്കിസ്ഥാനില്‍വച്ച് ഏല്‍ക്കേണ്ടിവന്ന അപമാനത്തില്‍ രാജ്യവും പാര്‍ലമെന്റും ഒരേ സ്വരത്തില്‍ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
നേരത്തെ കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാനിലെത്തിയ കുല്‍ഭൂഷന്റെ ഭാര്യയുടെ താലിയും ചെരിപ്പും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പാക്കിസ്ഥാന് ഊ വാങ്ങിയിരുന്നു.ഇത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.