ഐഎസ്: പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്
ന്യൂഡല്‍ഹി: 2015 നവംബറില്‍ പാരീസില്‍ നടന്ന ഐ.എസ് ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ദേശീയ അന്വേഷണ സംഘം (എന്‍.ഐ.എ)?വീണ്ടും ഫ്രാന്‍സിലേക്ക് പോവും.കോയമ്പത്തൂരില്‍ നിന്ന് എന്‍.ഐ.എ അറസ്റ്റുചെയ്ത സുബ്ഹാനി ഹാജി, പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടു പേരെ തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നേരത്തെ ഫ്രാന്‍സിലെത്തി ഇവരെ ചോദ്യം ചെയ്തത്.ഇതിന്റെ പശ്ചാത്തലത്തില്‍ പാരീസ് ആക്രമണ കേസിലെ പ്രതികളെ ചോദ്യം ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യം.
2015 നവംബറില്‍ പാരീസിലെ തീയേറ്ററില്‍ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്നും സുബ്ഹാനി എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് പൗരനായിരുന്നു തന്റെ യൂണിറ്റ് കമാന്‍ഡര്‍ എന്നാണു സുബ്ഹാനി നല്‍കിയ മൊഴി. പാരീസ് ആക്രമണം അന്വേഷിക്കുന്ന ഏജന്‍സി ആവശ്യപ്പെട്ടാല്‍ സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിന് എന്‍.ഐ.എ അവസരമൊരുക്കുമെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ചെന്നൈ വിമാനത്താവളം വഴിയാണ് സുബ്ഹാനി തുര്‍ക്കിയിലെ ഇസ്താംബുളിലെത്തിയത്. പാകിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം അവിടെ നിന്ന് ഐ.എസ്സിന്റെ സ്വാധീന മേഖലയായ ഇറാക്കിലേക്ക് കടക്കുകയായിരുന്നു. ഈ കാലത്താണ് പാരീസ് ആക്രമണത്തിനു നേതൃത്വം നല്‍കിയ സലാഹ് അബ്ദുസലാം, അബ്ദുല്‍ ഹമീദ് അബൗദ് എന്നിവരെ പരിചയപ്പെട്ടത്.ഇറാഖിലെത്തിയ സുബഹാനിക്ക് ഐഎസ് ക്യാംപില്‍ പരിശീലനം ലഭിച്ചതു പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്കൊപ്പമായിരുന്നു.
കേസ് അന്വേഷിക്കുന്നത് മലയാളി ഉദ്യോഗസ്ഥന്‍ എ.പി. ഷൗക്കത്തലി ഉള്‍പ്പെട്ട സംഘമാണ്. 1995 ലെ കേരള പൊലീസ് എസ്.ഐ ബാച്ചിലെ ഒന്നാംറാങ്കുകാരനാണ് ഷൗക്കത്തലി.പാരിസ് ആക്രമണക്കേസിലെ അന്വേഷണത്തോടു സഹകരിക്കാനുള്ള ഫ്രഞ്ച് അന്വേഷണ ഏജന്‍സിയുടെ ക്ഷണം സ്വീകരിച്ച് ഷൗക്കത്തലി അടങ്ങുന്ന സംഘം ഏപ്രിലില്‍ പാരിസിലെത്തിയിരുന്നു.