ആരാധകരുടെ തെറി വിളി ; തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ല എന്ന് മമ്മൂട്ടി

തനിക്കുവേണ്ടി സംസാരികാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് നടന്‍ മമ്മൂട്ടി. നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് മൌനം വെടിഞ്ഞ് നടന്‍ ആദ്യമായി പ്രതികരിച്ചത്. പാര്‍വതിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യം. സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ പാര്‍വതിയെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാറില്ലെന്നും അര്‍ഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി വിശദീകരിച്ചു.