അടിക്കടി തിരിച്ചടി; പോലീസിന്റെ കരണത്തടിച്ച എംഎല്‍എക്ക് തിരിച്ചു കിട്ടിയത് നല്ല കനത്തിലൊരെണ്ണം ചെകിടത്ത്; വീഡിയോ പുറത്ത്

ഷിംല:കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പഴഞ്ചൊല്ല് അറിയാത്തവര്‍ ചുരുക്കമായിരിക്കും.പക്ഷെ ഇവിടെ കിട്ടിയ അടി ചൂടോടെ തിരിച്ചു കൊടുത്തിരിക്കുകയാണ് ഒരു വനിതാ പോലീസ്. ഗുജറാത്ത്, ഹിമാചല്‍പ്രദേശേ് തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതല യോഗം നടക്കുന്ന ഹാളിനു പുറത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം.

യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് പോകണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വനിതാ എം.എല്‍.എ ആശാകുമാരി ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. പോലീസുകാര്‍ തടഞ്ഞപ്പോള്‍ എം.എല്‍.എ, വനിതാ കോണ്‍സ്റ്റബിളിന്റെ ചെകിട്ടത്തടിക്കുകയായിരുന്നു.അടികൊണ്ടയുടന്‍തന്നെ നല്ലരെണ്ണം തിരിച്ചു കൊടുത്തു. ഇവര്‍ പരസ്പരം തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.


ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് എംഎല്‍എ വാശിയുപേഷിച്ച് മടങ്ങാന്‍ കൂട്ടാക്കിയത്.