ദിലീപും ഗണേഷ്കുമാറും കൂടിക്കാഴ്ച നടത്തി

നടന്‍ ദിലീപും നടനും എം എല്‍ എയുമായ ഗണേഷ്കുമാറും കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ ഗണേഷിന്റെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ നടന്നത് ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുവ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ച മാത്രമാണ് എന്ന് എം എല്‍ എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഗണേഷ് കുമാറും ഭാര്യയും ചേര്‍ന്നാണ് ദിലീപിനെ സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ വീടിനു പരിസരത്തുണ്ടായിരുന്നെങ്കിലും അവരോട് സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല. ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം തന്‍റെ സിനിമകള്‍ പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലാണ് ദിലീപ്.