സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പി.ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും അനിശ്ചിതകാല സമരം നടത്തുന്നു. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പഠിപ്പ്മുടക്കും.

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെയാണ് സമരം. കഴിഞ്ഞ ആഴ്ചയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ സമരക്കാരുമായി ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് സമരക്കാര്‍ ആറിയിച്ചു.അതെ സമയം സമരം ജനങ്ങളോടും രോഗികളോടും ഉള്ള വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.