കാശ്മീരില്‍ വന്‍ ആയുധ ശേഖരവുമായി ഒളിച്ചു കഴിഞ്ഞ മൂന്നു ഭീകരരെ സുരക്ഷാ സേന പിടികൂടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒളിച്ചു കഴിയുകയായിരുന്ന മൂന്നു തീവ്രവാദികളെ സുരക്ഷാ സേന ജീവനോടെ പിടികൂടി. ബാരാമുള്ളയിലെ കുന്‍സറില്‍ ഒളിച്ചു പാറേക്കുകയായിരുന്നു ഇവര്‍.ഇവരില്‍നിന്ന് വന്‍ തോതില്‍ ആയുധങ്ങളും ഗ്രനേഡുകളും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് സേന വെടിവെയ്പ്പ് തുടരുകയാണ്.
അതിര്‍ത്തി മേഖലയില്‍ സംഘര്‍ഷം തുടരവേയാണ് ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി വാര്‍ത്തകള്‍ വന്നത്. പക്ഷെ അത് ഇന്ത്യയുടെ ഭാവനാസൃഷ്ടി എന്ന നിലയിലാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ മൂന്നു ജവാന്മാര്‍ വീരമൃത്യ വരിച്ചിരുന്നു.ഇതിനു പിന്നാലെ നിയന്ത്രണ രേഖ മറികടന്നു ഇന്ത്യ നടത്തിയ ആക്രമണത്തില്‍ രണ്ടുപാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.പിന്നാലെ പാക്‌സൈന്യം അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ശക്തവുമായ ആക്രമണം നടത്തി.എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി തുടരുകായാണ്.