അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍ : ഇന്ത്യന്‍ വംശജരുടെ കൊലപാതകം അമേരിക്കയില്‍ തുടര്‍ക്കഥയാകുന്നു. അവസാനമായി ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. അര്‍ഷദ് വോറ(19) എന്ന വിദ്യാര്‍ഥിയാണ് കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കടയില്‍ മോഷണം നടത്തുന്നതിനിടെയാണ് രണ്ട് പേരടങ്ങുന്ന കൊള്ളസംഘം കടയില്‍ സാധനം വാങ്ങാനെത്തിയ അര്‍ഷദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ആക്രമികളെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് 12,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ചിക്കാഗോയിലെ ഡോല്ട്ടണ് ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.