ഐഎസ്എല്‍ ആവേശം:തുടര്‍ തോല്‍വി മറക്കാന്‍ ഡല്‍ഹി ഇന്ന് മുംബൈക്കെതിരെ;വിജയം തുടര്‍ക്കഥയാക്കാനൊരുങ്ങി മുംബൈയും

ഐഎസ്എല്ലില്‍ ഈ വര്‍ഷത്തെ അവസാനത്തെ മല്‍സര വാരത്തിന്റെ മറ്റൊരു കളിയില്‍, മുംബൈ സിറ്റി എഫ്‌സി, ഡല്‍ഹി ഡൈനാമോസ് എഫ്‌സിയെ നേരിടുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി-യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഡല്‍ഹിയെ നേരിടുന്ന മുംബൈ സിറ്റി പ്രതീക്ഷിക്കുന്നത് കളിക്കളത്തിലും പോയിന്റ് പട്ടികയിലും അതേ കുതിപ്പ് നിലനിര്‍ത്താമെന്നാണ്.

അതേ സമയം മറുവശത്ത്, ഈ സീസണില്‍ എറ്റവും നിരാശകരമായ പ്രകടനം കാഴ്ചവെച്ച ടീമാണ് ഡല്‍ഹി ഡൈനാമോസ്. ആറ് മത്സരങ്ങളില്‍ ഒരു ജയവും അഞ്ച് തോല്‍വിയും എന്ന ദയനീയ നിലയില്‍ പോയിന്റ് പട്ടികയില്‍ കേവലം മൂന്നു പോയിന്റുമായി ഏറ്റവും താഴത്തെ പടിയിലാണ് ഡല്‍ഹി. ലീഗിലെ യാത്രയില്‍ ഒരു സെമിഫൈനല്‍ ബെര്‍ത്ത് എങ്കിലും ഉറപ്പിക്കണമെങ്കില്‍ പൊരുതി കളിച്ച മതിയാവു എന്നറിയാവുന്നതിനാല്‍, മുംബൈയിലെ കളിക്കളത്തില്‍ അതിന് തുടക്കം കുറിക്കുമെന്ന വന്‍ പ്രതീക്ഷയിലായിരിക്കും അവര്‍.

സാദ്ധ്യതലൈനപ്പുകള്‍

മുംബൈ സിറ്റി എഫ്‌സി

ഗോള്‍കീപ്പര്‍: അമരീന്ദര്‍ സിംഗ്

ഡിഫന്റര്‍മാര്‍: അബിനാഷ് റൂയിദാസ്, ലൂസിയന്‍ ഗോയിന്‍, രാജു ഗായ്ക്കവാഡ്, ദേവീന്ദര്‍ സിംഗ്

മിഡ്ഫീല്‍ഡര്‍മാര്‍: തിയാഗോ സാന്റോസ്, ജര്‍സണ്‍ വിയേര, അചിലെ എമാന, സഞ്ജു പ്രധാന്‍, എവര്‍ട്ടണ്‍ സാന്റോസ്

ഡല്‍ഹി ഡൈനാമോസ്

ഗോള്‍കീപ്പര്‍: അര്‍ണാബ് ദാസ് ശര്‍മ്മ

ഡിഫന്റര്‍മാര്‍: മൂണ്‍മൂണ്‍ ലുഗുന്‍, ഗബ്രിയേല്‍ സിസേറോ, പ്രതീക് ചൗധരി, പ്രീതം കോട്ടാല്‍

മിഡ്ഫീല്‍ഡര്‍മാര്‍: ജെറോണ്‍ ലുമു, മത്യാസ് മിറാബ്ജെ, പൗളിനോ ഡയാസ്, ലാലിയന്‍സുല ചാംഗ്ദേ, റോമിയോ ഫെര്‍ണാണ്ടസ്,

ഫോര്‍വാര്‍ഡ്: കാലു ഉചെ