ആര്‍ ബാലകൃഷ്ണ പിള്ള എന്‍.സി.പിയിലേക്ക്;ഗണേഷ്‌കുമാര്‍ മന്ത്രിയാകും?
ആര്‍.ബാലകൃഷ്ണപിള്ള എന്‍.സി.പിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചേക്കും.എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിനാലാണ് പുതിയ നീക്കം.ജനുവരി നാലിന് ചേരുന്ന കേരളം കോണ്‍ഗ്രസ്സ് (ബി) യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.ഒഴിഞ്ഞു കിടക്കുന്ന മന്ത്രി സ്ഥാനത്തേക്ക് ഗണേഷ് കുമാറിനെ പരിഗണിക്കുക എന്നത് മുന്‍ നിര്‍ത്തിയാണ് പുതിയ തീരുമാനം.കേരളം കോണ്‍ഗ്രസ്സ് ബാലകൃഷ്ണന്‍ വിഭാഗത്തിന്റെ ഏക എം.എല്‍.എ യാണ് ഗണേഷ് കുമാര്‍.