ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികളെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ പിടിയില്‍

ലഖ്നൊവിലെ ഷഹ്ദത്ത്ഗ‍ഞ്ചില്‍ നടന്നുവരുന്ന മദ്രസയിലാണ് സംഭവം. ഇവിടെ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കി വന്നിരുന്ന 51 പെണ്‍കുട്ടികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. മദ്രസാ മാനേജരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ മദ്രസാ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 125 പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുവെന്ന് കാണിച്ച് മദ്രസയിലെ പെണ്‍കുട്ടികളില്‍ ചിലരാണ് പോലീസിനെ സമീപിച്ചത്. കുട്ടികള്‍ സമീപവാസികളെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇവരും പോലീസില്‍ വിവരമറിയിച്ചിരുന്നു. മദ്രസയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുവെന്ന പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് മദ്രസയില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മദ്രസ പരിസരത്ത് തടവില്‍ വച്ചിരുന്ന 51 പെണ്‍കുട്ടികളെയാണ് പോലീസ് മോചിപ്പിച്ചത്. മദ്രസ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്രസയിലെത്തുന്ന പെണ്‍കുട്ടികളെ തടവില്‍ വച്ച് മര്‍ദ്ദിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തുുവന്നിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്രസാ മാനേജര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും തനിക്കൊപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്. പീഡ‍നം നേരിട്ട പെണ്‍കുട്ടികളും സംഭവത്തെക്കുറിച്ച് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നതായും രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.