കാര്‍ഗിലില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്ക് ചികിത്സാ നിഷേധത്തെതുടര്‍ന്ന് ദാരുണാന്ത്യം
ചണ്ഡീഗഢ്: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യക്ക് ചികിത്സ നിഷേധത്തെത്തുടര്‍ന്ന് ദാരുണാന്ത്യം.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തന്റെ അമ്മ മരിച്ചത് ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചതു കൊണ്ടെന്ന് മകന്‍ പവന്‍ കുമാര്‍ പറയുന്നു. ഹരിയാണയിലെ സോണിപത്തിലാണ് സംഭവം.
Wife of a Kargil martyr dies at a hospital in Haryana’s Sonipat, claims son; says “I brought my mother in a serious condition to the hospital. They asked me to get the Aadhaar card, but I didn’t have it then so I showed them a copy in my phone” pic.twitter.com/Vm1ZmgzGZN
— ANI (@ANI) December 29, 2017
ഗുരുതരാവസ്ഥയിലാണ് താന്‍ അമ്മയെയും കൊണ്ട് ആശുപത്രിയിലെത്തിയതെന്ന് പവന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറിന്റെ പകര്‍പ്പ് കാണിച്ചു. ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.