2018 പിറന്നു ; ലോകം ആഘോഷ ലഹരിയില്‍
കോടിക്കണക്കിന് ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നേര്‍ന്ന് 2018 പിറന്നു. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്റിലാണ് പുതുവര്‍ഷം പിറന്നത്. ഓക്ക്‌ലാന്റിലെ സ്‌കൈ ടവര്‍ ഗോപുരത്തിലായിരുന്നു ആദ്യത്തെ പുതുവത്സരാഘോഷങ്ങള്‍ ആരംഭിച്ചത്. 328 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓക്ക്‌ലാന്റിലെ ഗോപുരമാണ് സ്‌കൈടവര്‍. വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായി ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തു. ന്യൂസിലാന്‍ഡിനൊപ്പം പോളീനേഷ്യ-പസഫിക് ദ്വീപുകളായ സമാവോ, ടോംഗോ, കിര്‍ബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. ഗ്രീനിച്ച് സമയം പത്ത് മണിയോടെയാണ് ഇവിടങ്ങളില്‍ പുതുവര്‍ഷം ആരംഭിച്ചത്.
ഇതിനു പിന്നാലെ ഓസ്ട്രേലിയയും പുതുവർഷത്തെ വരവേറ്റു. സിഡ്നി ഹാർബർ പാലത്തിൽ വർണ്ണവിസ്മയങ്ങൾ തീർത്ത് ഓസ്ട്രേലിയ പുതുവർഷ ആഘോഷത്തിൽ മുഴുകി. അതേസമയം പുതുവര്‍ഷം മുന്‍ നിര്‍ത്തി എല്ലായിടത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇത്തവണ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടില്ല. എന്നിരുന്നാലും ഹോട്ടലുകാരും , റിസോര്‍ട്ടുകളും നടത്തുന്ന പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല.