നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആകില്ലേ? പാര്‍വതിക്കിട്ട് വീണ്ടും കൊട്ടി പ്രതാപ് പോത്തന്‍

കസബ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടി പാര്‍വതിയുടെ പരാമര്‍ശങ്ങളുയര്‍ത്തിയ വിവാദം കെട്ടടങ്ങാതെ അങ്ങനെ തന്നെ തുടരുകയാണ്.സാമൂഹിക മാധ്യമങ്ങള്‍ വഴി പാര്‍വതിയ്ക്ക് നേരെ കടുത്ത അക്രമങ്ങള്‍ ഇപ്പോഴും കൊണ്ടിരിക്കുകയാണ്. ഈ ആക്രമണം പാര്‍വതി ഭാഗമാകുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്.

അതിന്റെ ഭാഗമെന്നോണം പാര്‍വതി പ്രിഥിരാജ് ജോഡികള്‍ ഒന്നിക്കുന്ന പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യുടെ ടീസറിനും ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയ്ക്കും ഡിസ്ലൈക്കുകള്‍ നല്‍കിയാണ് ആരാധകര്‍ കലിപ്പ് തീര്‍ക്കുന്നത്. ഈ ഡിസ്ലൈക്കുകള്‍ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെ മാത്രമാണെന്നും പാര്‍വതി ഉള്ളതിനാല്‍ ചിത്രം കാണില്ലെന്നും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്നിരുന്നു.

ഇതിനുപിന്നാലെ ഗാനത്തിന്റെ മുഴുവന്‍ വീഡിയോയും പുറത്തിറങ്ങിയ സാഹചര്യത്തില്‍ മറ്റൊരു വിമര്‍ശനവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുകയാണ്.സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ എന്നാണു പ്രതാപ് പോത്തന്റെ വിമര്‍ശനം .

പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :