വാഹനപരിശോധന നടത്തിയ സമയം അകാരണമായി തന്നെ മര്‍ദിച്ച പോലീസുകാരന്റെ കരണത്തടിച്ച യുവാവിന്‍റെ വീഡിയോ വൈറല്‍
വാഹനപരിശോധന വേളയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുക പോലീസുകാരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇരുചക്രവാഹന യാത്രക്കാര്‍ ആണ് മുഖ്യമായും അവരുടെ ഇര. പരിശോധന വേളയില്‍ യാത്രക്കാരെ അകാരണമായി മര്‍ദിക്കുന്ന പോലീസുകാരും ഉണ്ട്. യുവാക്കള്‍ക്കാണ് പലപ്പോഴും പോലീസ് വക മര്‍ദനം ലഭിക്കുക. പലരും ഇതില്‍ പ്രതികരിക്കാതെ എങ്ങനെ എങ്കിലും അവിടെ നിന്നും ഒഴിവാകുവാനെ ശ്രമിക്കു. ഇവയ്ക്ക് ഒന്നും നിയമപരമായി യാതൊരുവിധ പരിഗണന ഇല്ല എങ്കിലും കാലങ്ങളായി ഇത്തരം പ്രവര്‍ത്തികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നിര്‍ബാധം തുടര്‍ന്ന് വരികയാണ്. വാഹനപരിശോധന വേളയില്‍ അപകടം ഉണ്ടായി ജീവന്‍ വരെ നഷ്‌ടമായ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറിയിട്ടുണ്ട്. അതേസമയം ഒരു പോലീസുകാരന് ഒരു വാഹനം തടയുവാനും പരിശോധിക്കുവാനുള്ള അധികാരവും അതിന്‍റെ നിയമവശങ്ങളും നിലവില്‍ ഉണ്ട്. എന്നാല്‍ തോന്നിയത് പോലെയാണ് നമ്മുടെ നാട്ടില്‍ വാഹന പരിശോധന നടന്നുവരുന്നത്.
അത്തരത്തില്‍ തന്‍റെ വാഹനം തടയുകയും ചോദ്യംചെയ്തതിന് തന്നെ മര്‍ദിക്കുകയും ചെയ്ത പോലീസുകാരന്‍റെ കാരണത്തടിച്ച യുവാവിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. തമിഴ് നാട്ടിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിക്ക് നിന്ന പോലീസ് ആണ് യുവാവിന്‍റെ വാഹനം തടഞ്ഞത്. വാഹനം തടയുവാനുള്ള പോലീസുകാരന്റെ അധികാരം ചോദ്യം ചെയ്ത യുവാവിനെ പോലീസ് തെറി വിളിക്കുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവ് പോലീസുകാരന്റെ കാരണത് അടിച്ചത്. സംഭവം നടന്നത് തമിഴ് നാട്ടിലാണ് എങ്കിലും കേരളത്തില്‍ ഉള്ള യുവാക്കള്‍ ഇതുപോലെ തുടങ്ങിയാല്‍ കേരളാ പോലീസിന് അടി കൊള്ളാന്‍ മാത്രമേ സമയം കാണു എന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്.