ഐഎസ്എല്‍ ആവേശം:പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങാന്‍ കൊല്‍ക്കത്തയും ഗോവയും ഇന്നിറങ്ങുന്നു

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങാനുറച്ചാണ് കൊല്‍ക്കത്തയും ഗോവയും ഇന്ന് കളത്തിലിറങ്ങുന്നത്.നാലാം സീസണില്‍ മികച്ച പ്രകടനത്തിലൂടെ ഗോളടിച്ചുകൂട്ടുന്ന ഗോവയെ പിടിച്ചു നിര്‍ത്താന്‍ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയ്ക്കാവുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്.കഴിഞ്ഞ രണ്ട് പോരാട്ടങ്ങളിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞ എ.ടി.കെയുടെ ലീഗിലെ യാത്രയ്ക്ക് ആത്മവിശ്വാസം കൈവന്നിരിക്കുന്നു.

ഇന്ന് കളിക്കളത്തിലിറങ്ങുമ്പോള്‍ സിരകളില്‍ ഫുട്ബോള്‍ ആവേശം തിളയ്ക്കുന്ന സ്വന്തം കാണികളുടെ നിറഞ്ഞ പിന്തുണ മുതലാക്കാമെന്നും എ.ടി.കെ പ്രതീക്ഷിക്കുന്നു. അതേ സമയം, ആരും പിടിച്ചു കെട്ടാനില്ലാത്ത അശ്വം പോലെ കുതിച്ച ഗോവയ്ക്ക് കഴിഞ്ഞ മല്‍സരത്തില്‍ എഫ്.സി പൂനെ തടഞ്ഞു നിര്‍ത്തി. ഈ സീസണില്‍ എതിരാളികളുടെ വല ചലിപ്പിക്കുന്നതിന് ആദ്യമായി ഗോവന്‍ പക്ഷം പരാജയപ്പെട്ട കളി കൂടിയായിരുന്നു അത്. അതിനാല്‍, തങ്ങളുടെ മാരകമായ ആക്രമണ നിരയുടെ മികച്ച നീക്കങ്ങളിലൂടെ ആതിഥേയരുടെ വന്‍മതില്‍ പോലെയുളള പ്രതിരോധം തകര്‍ത്ത്, മറ്റൊരു തകര്‍പ്പന്‍ ജയം രേഖപ്പെടുത്താമെന്ന ആശയിലായിരിക്കും എഫ്സി ഗോവ കളിക്കളത്തിലിറങ്ങുക.

സാദ്ധ്യത ലൈനപ്പുകള്‍

എടികെ:
ഗോള്‍കീപ്പര്‍: ദേബ്ജിത് മജുംദര്‍

ഡിഫന്റര്‍മാര്‍: അശുതോഷ് മേത്ത, അന്‍വര്‍ അരി, ടോം തോര്‍പ്, പ്രബീര്‍ ദാസ്

മിഡ്ഫീല്‍ഡര്‍മാര്‍: സെക്വിന, റയാന്‍ ടെയ്ലര്‍, കോണര്‍ തോമസ്, ഹിതേഷ് ശര്‍മ്മ, ജയേഷ് റാണെ
ഫോര്‍വാര്‍ഡ്: റോബി കീന്‍

എഫ്സി ഗോവ

ഗോള്‍കീപ്പര്‍: ലക്ഷമികാന്ത് കട്ടിമണി

ഡിഫന്റര്‍മാര്‍: നാരായണന്‍ ദാസ്, മുഹമ്മദ് അലി, ബ്രൂണോ പിന്നേരോ, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്
മിഡ്ഫീല്‍ഡര്‍മാര്‍: എഡ്യൂ ബേഡിയ, അഹമ്മദ് ജാഹ്വ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദാര്‍ റാവു ദേശായി, മാനുവേല്‍ ലാന്‍സറോട്ടി,

ഫോര്‍വാര്‍ഡുകള്‍: ഫെറാന്‍ കോറോമിനാസ്