ദളിത് സംഘടനകളുടെ ബന്ദില്‍ മുംബൈ നിശ്ചലം
മുംബൈ: പൂനയ്ക്കടുത്ത് കൊരെഗാവ് യുദ്ധത്തിന്റെ 200-ആം വാര്‍ഷിക ആഘോഷ പരിപാടിക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്ദില്‍ മുംബൈ നഗരം സ്തംഭിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു.പ്രതിഷേധത്തെത്തുടര്‍ന്ന് മുംബൈ മെട്രോയുക്കും സര്‍വീസ് നടത്താനായില്ല.പ്രതിഷേധത്തിനിടെ നിരവധി ബസുകള്‍ തകര്‍ന്നു.സ്‌കൂളുകളും ഓഫീസുകളും പലയിടത്തും തുറക്കാനായില്ല.
ബന്ദ് മൂലം വിമാനത്താവളത്തില്‍ എത്താനാകാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ദളിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂര്‍ണ്ണമാണ്.
വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരേ മറാഠ വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷം തടയാനായി നിയോഗിച്ചിരിക്കുന്നത്.