കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എ എസ് ഐ തൂങ്ങി മരിച്ച നിലയില്‍
എറണാകുളം: കടവന്ത്ര ജനമൈത്രി പൊലീസ് സ്‌റേഷനുമുന്നില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍. മുളവുകാട് സ്വദേശി പി.എം തോമസാണ് മരിച്ചത്. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തോമസിനെതിരായ വിജിലന്‍സ് കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ.
കൊച്ചി കടവന്ത്രയിലെ ജനമൈത്രി പൊലീസ് സ്റ്റേഷന് പിറകിലാണ് എ.എസ്.ഐ പി എം തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുളവുകാട് സ്വദേശിയായ തോമസ് 2008-ല്‍ കൈക്കൂലി കേസില്‍പ്പെട്ടിരുന്നു. വിജിലന്‍സ് അന്വേഷിച്ച കേസില്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിചാരണ നടക്കാനിരിക്കെയാണ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.സി.പി.ആര്‍ കുറപ്പസ്വാമി പറഞ്ഞു.പുലര്‍ച്ചെ 3 മണിവരെ തോമസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥലത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയതിന് ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.