പാക്കിസ്ഥാനെക്കൂടാതെ തങ്ങളെ’ചതിച്ച’ രാജ്യങ്ങള്‍ വേറെയുമുണ്ട്: പലസ്തീനെ ഉന്നമിട്ട് ട്രംപ്
വാഷിങ്ടന്‍:പാക്കിസ്ഥാന് പിന്നാലെ പാലസ്തീനുള്ള സാമ്പത്തീക സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് അമേരിക്ക.സമാധാന ചര്‍ച്ചകള്‍ക്ക് താല്‍പര്യം കാട്ടുന്നില്ലെന്ന വിമര്‍ശനത്തോടെ പലസ്തീനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.ട്വിറ്ററിലൂടെയാണ് യു.എസ് പ്രസിഡന്റിന്റെ ഭീഷണിയുടെ സ്വരവുമായി എത്തിയത്.പാക്കിസ്ഥാന് കഴിഞ്ഞ 15 വര്‍ഷമായി നല്‍കിവന്ന കോടിക്കണക്കിന് ഡോളറിന്റെ ധനസഹായം ഭീകരവിരുദ്ധ പോരാട്ടത്തോട് വേണ്ട വിധത്തില്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് ട്രംപ് പലസ്തീനെതിരെ ‘തിരിഞ്ഞത്.
പാക്കിസ്ഥാന്‍ മാത്രമല്ല, യു.എസ് ഒരു കാര്യവുമില്ലാതെ കോടിക്കണക്കിന് രൂപ നല്‍കി സഹായിക്കുന്ന മറ്റു ചില രാജ്യങ്ങളുമുണ്ടെന്ന ആമുഖത്തോടെയാണ് ട്രംപ് പലസ്തീനെ ഉന്നമിട്ട് ട്വീറ്റ് ചെയ്തത്. ‘ഉദാഹരണത്തിന്, പലസ്തീന് വര്‍ഷങ്ങളായി കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് യു.എസ് നല്‍കുന്നത്. എന്നാല്‍, അതിനനുസരിച്ചുള്ള ബഹുമാനമോ പ്രതികരണമോ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയുമായി സഹകരിക്കാന്‍ പോലും അവര്‍ ഇപ്പോഴും സന്നദ്ധരല്ല. ഇരുവര്‍ക്കുമിടയിലെ ഏറ്റവും വലിയ തര്‍ക്കവിഷയമായ ജറുസലം ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കിയിട്ടുപോലും അവര്‍ സഹകരിക്കാന്‍ മനസ്സു കാട്ടുന്നില്ല. ഇതിന് ഇസ്രയേലാകട്ടെ, വലിയ വില കൊടുക്കേണ്ടിയും വരുന്നു. സമാധാന ചര്‍ച്ചകളോട് മുഖം തിരിക്കാനാണ് പരിപാടിയെങ്കില്‍, നമ്മളെന്തിനാണ് അവര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ സഹായമായി നല്‍കുന്നത്? – ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി ട്രംപ് അടുത്തിടെ നടത്തിയ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇതുവരെ 13 പലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍പേരും മരിച്ചത് ഇസ്രയല്‍ സുരക്ഷാ സേനയുമായുളള ഏറ്റമുട്ടലിനെ തുടര്‍ന്നാണ്. ഡിസംബര്‍ ആറിനാണ് ഇസ്രയേലിലെ യുഎസ് എംബസി ജറുസലമിലേക്ക് മാറ്റുകയാണെന്ന് ട്രംപ് അറിയിച്ചത്.ഇതിനു പിന്നാലെ ഇന്ത്യയടക്കമുള്ള നിരവധി രാജ്യനഗല്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.