സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്

സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനോടനുബന്ധിച്ച് ശനിയാഴ്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.

ഓട്ടോറിക്ഷ, ലോറി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെ.എസ്.ആ.ര്‍.ടി.സി ബസുകള്‍, ഓട്ടമൊബൈല്‍ വര്‍ക്ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവരും പണിമുടക്കല്‍ പങ്കെടുക്കുമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി വ്യക്തമാക്കി.