കോടികള്‍ ശമ്പളം പറ്റുന്ന കോലിയും ഭാര്യ അനുഷ്‌കയും വിലക്കിഴിവ് കണ്ട കടയില്‍ കയറി തകര്‍ത്ത ഷോപ്പിങ്-ചിത്രങ്ങള്‍ വൈറല്‍

വിവാഹദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിരാട് കോലി,അനുഷ്‌ക ശര്‍മ്മ ദമ്പതികളെക്കുറിച്ചാണ്. വിവാഹവും ഹണിമൂണും സത്കാരവും കഴിഞ്ഞിട്ടും ഇപ്പോഴും ആ ചര്‍ച്ച അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കോലിയുടെയും അനുഷ്‌കയുടെയും ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കേപ്ടൗണിലെ ഷോപ്പിങ്ങിനിടയില്‍ എടുത്തതാണ് ഈ ചിത്രം. പക്ഷേ ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. 50% കിഴിവ് എന്ന് ബോര്‍ഡ് വെച്ച കടയ്ക്ക് മുന്നിലാണ് ഇരുവരും നില്‍ക്കുന്നത്. ബാഗുകള്‍ കൈയില്‍ പിടിച്ച് കോലി നില്‍ക്കുമ്പോള്‍ അനുഷ്‌ക തിരക്കിട്ട ഷോപ്പിങിലാണ്.

കോടിക്കണക്കിന് രൂപ ആസ്തിയുള്ള താരദമ്പതികള്‍ കിഴിവിന് നല്‍കുന്ന സാധനങ്ങള്‍ വാങ്ങണമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എവിടെ കിഴിവുണ്ട് എന്നെഴുതിക്കാണിച്ചാലും ഇന്ത്യക്കാര്‍ അവിടെപ്പോകുമെന്നാണ് മറ്റൊരാളുടെ വിമര്‍ശനം.